REPORTER IMPACT: നിയമനനിരോധനം, നിലപാട് മാറ്റി കെഎസ്ഇബി; 916 പേരെ ഒറ്റഘട്ടമായി നിയമിക്കും

നിയമനനിരോധനം പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടറായിരുന്നു. പുറത്ത് വന്നതിന് പിന്നാലെ തുടർവാർത്തകൾ നൽകുകയും ഭരണാനാകൂല സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു

dot image

തിരുവനന്തപുരം: കെഎസ്ഇബിയിലെ നിയമനനിരോധനത്തിൽ നിലപാട് മാറ്റി കെഎസ്ഇബി. 916 പേരെ ഒറ്റഘട്ടമായി നിയമിക്കുമെന്നും

ഒഴിവുകൾ ഉടൻ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാനുമാണ് കെഎസ്ഇബി തീരുമാനം. നിയമനനിരോധനം പുറത്തുകൊണ്ടുവന്നത്

റിപ്പോർട്ടറായിരുന്നു. നിയമന നിരോധനം സംബന്ധിച്ച് റിപ്പോർട്ടർ തുടർവാർത്തകൾ നൽകുകയും ഭരണാനാകൂല സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തി.

പ്രതിഷേധങ്ങൾക്ക് പിന്നാലെ 916 പേരെ നിയമിക്കാമെന്ന് കെഎസ്ഇബി ആദ്യം ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ ഉറപ്പ് കാറ്റിൽപ്പറത്തികൊണ്ട് 300 പേരെ മാത്രം നിയമിക്കാൻ കെഎസ്ഇബി നീക്കം നടത്തുകയായിരുന്നു. വീണ്ടും സിഐടിയു ഉൾപ്പടെയുള്ള സംഘടനകൾ അനിശ്ചിതകാല സമരം നടത്തി പിന്നാലെ കെഎസ്ഇബി 916 പേരുടെ നിയമനം നടത്താൻ തീരുമാനിക്കുകയായിരുന്നു.

content highlight- 'Recruitment ban in KSEB: 916 people will be appointed in one phase, KSEB has changed its stance-

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us