കരിപ്പൂരില്‍ പാർക്കിങിന് അധിക തുക ഈടാക്കുന്നുവെന്ന പരാതി; തർക്കത്തിന് നിൽക്കരുതെന്ന് വിമാനത്താവള അതോറിറ്റി

പണം പിരിക്കുന്ന കരാറുകാർക്കും ബൂത്തിലിരിക്കുന്ന തൊഴിലാളികൾക്കും അതോറിറ്റി കർശന നിർദേശം നൽകി

dot image

കൊണ്ടോട്ടി: പാർക്കിങ്ങിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ അധിക തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെ നടപടിയുമായി വിമാനത്താവള അതോറിറ്റി. പണം പിരിക്കുന്ന കരാറുകാർക്കും ബൂത്തിലിരിക്കുന്ന തൊഴിലാളികൾക്കും അതോറിറ്റി കർശന നിർദേശം നൽകി. യാത്രക്കാർ പാർക്കിങ് നിരക്ക് ചോദ്യം ചെയ്യുകയാണെങ്കിൽ തർക്കത്തിനും അപമര്യാദയായുള്ള ഇടപെടലിനും നിൽക്കാതെ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ സഹിതം വിവരം വിമാനത്താവള അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ അറിയിക്കാൻ നിർദേശം നൽകിയതായി വിമാനത്താവള ഡയറക്ടറുടെ ചുമതലയിലുള്ള സി വി രവീന്ദ്രൻ അറിയിച്ചു.

തർക്കമുന്നയിക്കുന്നവരുടെ വാഹനങ്ങൾ ബൂത്തിനു മുന്നിൽ പിടിച്ചിടാതെ കടത്തിവിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പരാതി ലഭിച്ചാൽ പരിശോധിച്ച ശേഷം പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കും. പണം പിരിക്കുന്നവർ അപമര്യാദയായി പെരുമാറുകയോ നൽകേണ്ട തുക സംബന്ധിച്ച് സംശയം തോന്നുകയോ ചെയ്താൽ യാത്രക്കാർ ബഹളത്തിന് നിൽക്കാതെ ടെർമിനൽ മാനേജറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ടെർമിനൽ മാനേജറുടെ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരന് മർദനമേറ്റ സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഉംറ തീർത്ഥാടകനാണ് ക്രൂര മർദനമേറ്റെന്ന പരാതി വന്നത്. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോൾ ജീവനക്കാരൻ മർദിച്ചുവെന്നായിരുന്നു പരാതി. ടോൾ ഗേറ്റിൽ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാൽ ടോൾ ജീവനക്കാർ ഇവരിൽ നിന്നും ഒരു മണിക്കൂറിന്റെ തുക ഈടാക്കുകയായിരുന്നു. ചാർജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. ഇത് റാഫിദ് ടോൾ ജീവനക്കാരെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ റാഫിദിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കരിപ്പൂർ എയർപോർട്ടിലെ ടോൾ പ്ലാസ തട്ടിപ്പ് സംബന്ധിച്ച് നേരത്തേയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlights: solutions for issues with parking fee at karipur airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us