'നായാടി മുതൽ നസ്രാണി വരെ വേണം, നസ്രാണികളെ മാറ്റിനിർത്തേണ്ടതില്ല': വെള്ളാപ്പള്ളി നടേശൻ

സംസാരിക്കാൻ പോലും അറിയാത്ത ആളെ മന്ത്രി ആക്കിയാൽ എങ്ങനെ ഇരിക്കും? ഒന്നരകൊല്ലമേ ബാക്കി ഉള്ളു. തോമസ് കെ തോമസ് പഠിച്ചു വരുമ്പോഴേക്കും സംഗതി മയ്യത്താവുമെന്നും വെള്ളാപ്പള്ളി നടേശൻ പരി​ഹസിച്ചു

dot image

തിരുവനന്തപുരം: നായാടി മുതൽ നസ്രാണി വരെ എന്നതാണ് ലക്ഷ്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈന്ദവ സമൂഹത്തിൽ അത്തരത്തിൽ ഭിന്നതയില്ലേയെന്ന ചോദ്യത്തിന് ഉത്തരമായായിരുന്നു വെള്ളപ്പള്ളി നടേശന്‍റെ പ്രതികരണം നസ്രാണികളെ മാറ്റിനിർത്തേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.



'എവിടെയാണ് ഭിന്നതയുള്ളത്.! നായാടിമുതൽ നമ്പൂരി വരെ എന്നല്ല. അത് മാറി. നായാടി മുതൽ നസ്രാണി വരെ എന്നാക്കി. അങ്ങനെ ചെന്നെത്തിക്കുന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം ഞങ്ങളെ കൊണ്ടെത്തിച്ചു. നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല. അവരും വേണം. കേരളത്തെ സംബന്ധിച്ച് അവർ സാമാന്യം നല്ല ശതമാനമുള്ളവരാണ്, പ്രയാസങ്ങൾ നേരിടുന്നവരാണ്. രാജ്യത്തിന്റെ ഭദ്രതയ്ക്ക് അവരെ കൂടിചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്ന് തോന്നി' എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.

കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് കെ തോമസിനെതിരെയും വെള്ളാപ്പള്ളി വിമർശനം ആവർത്തിച്ചു. കുട്ടനാട് എംഎൽഎ ആയ, സംസാരിക്കാൻ പോലും അറിയാത്ത ആളെ മന്ത്രി ആക്കിയാൽ എങ്ങനെ ഇരിക്കും? ഒന്നരകൊല്ലമേ ബാക്കി ഉള്ളു. തോമസ് കെ തോമസ് പഠിച്ചു വരുമ്പോഴേക്കും സംഗതി മയ്യത്താവുമെന്നും വെള്ളാപ്പള്ളി നടേശൻ പരി​ഹസിച്ചു.

'എംഎൽഎയായി ഇരുന്നിട്ട് പോലും രണ്ട് വർത്തമാനം പറയാൻ കഴിവില്ലാത്ത ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ മോഹം എവിടെയാണ് കൊണ്ടെത്തിക്കുന്നത്. ജനാധിപത്യത്തിന് ഇതിനേക്കാൾ വലിയ ഒരു അപകടം വരാനുണ്ടോ. ഒന്നരകൊല്ലമേ കഷ്ടിച്ചുള്ളൂ ഈ മന്ത്രിസഭയിൽ. ആദ്യത്തേക്കാൾ അൽപം ഇമേജ് കുറവാണ് ഇത്തവണയെന്ന് എല്ലാവർക്കും അറിയാം. അതിനിടയ്ക്ക് ഇതിനെ കൂടി കയറ്റിയാലോ. ശശീന്ദ്രൻ വനം വകുപ്പ് കൊണ്ടുപോകുന്നുണ്ട്. അതിനിടയ്ക്ക് ഒന്നര കൊല്ലത്തേക്ക് ഇയാളെ കയറ്റിയിട്ട് എന്ത് ചെയ്യാനാണ്. അദ്ദേഹം പഠിച്ചു വരുമ്പോളേക്കും സംഗതി മയ്യത്താവും. ആറ് മാസം കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിനുള്ള കൊട്ട് തുടങ്ങും. അതിനിടയ്ക്ക് മന്ത്രിമാറ്റം സർക്കാരിൻ്റെ ഘടനയിൽ ശരിയാകുമോ. മന്ത്രിസ്ഥാനം കൊടുക്കാതിരിക്കാനുള്ള പ്രായോ​ഗിക പ്രയാസം അറിയിച്ചിട്ടും മന്ത്രിസഭയും കേരള ഭരണവും എല്ലാം ഏതോ കുലുക്കിയാൽ വീഴുന്ന പൂവൻകൊല പോലെയാണെന്നാണ് വിചാരം. ഉത്തരം താങ്ങുന്ന പല്ലിയെ പോലെയാണ്. ഒന്നും ചെയ്യാതെ ഇരിക്കുന്ന പല്ലിക്ക് ഉത്തരം താങ്ങുന്നത് താനാണെന്ന് തോന്നും. ആരും അല്ലാത്ത ഈ ഉത്തരം താങ്ങി പല്ലി ഈ സൈസ് ജൽപനങ്ങൾ നടത്തുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

'എല്ലാം തുടങ്ങിയത് ചാക്കോയാണ്. ചാക്കോ എവിടെയെങ്കിലും ഇരുന്ന് വല്ല ​ഗുണവും പിടിച്ചിട്ടുണ്ടോ. ചാക്കോ എസ് ​ഗ്രൂപ്പ് ഉണ്ടാക്കി, അത് പൊട്ടി വീണ്ടും കോ​ൺ​ഗ്രസിൽ ചെന്നു. അതും കഴിഞ്ഞ് എൻസിപിയിൽ ശരദ് പവാറിന്റെ ഒപ്പം ചേർന്നു. ഇതിന് പിന്നാലെ നേതാവാകണം എന്ന് വാശിപിടിച്ചു. മുതിർന്ന നേതാക്കളെയെല്ലാം ചവിട്ടി താഴ്ത്തിയാണ് നേതാവാകണം എന്ന് വാശിപിടിച്ചത്. അതും കഴിഞ്ഞപ്പോൾ കുട്ടനാട്ടുകാരനെ മന്ത്രിയാക്കണം എന്ന് പറഞ്ഞ് തുടങ്ങി. എൻസിപിക്ക് കൊടുക്കാവുന്ന സീറ്റ് അല്ല അത്. പക്ഷേ ഇടതുപക്ഷത്തിന് കുറച്ച് ഔദാര്യ ശീലമുണ്ട്. ഘടകകക്ഷി ആരുമാകട്ടെ, ഒരു നേതാവാണെങ്കിലും അവരെ മന്ത്രിയാക്കുന്ന സംസ്കാരമുണ്ട്. ആ സംസ്കാരം വന്ന് വന്ന് ഇടതുപക്ഷത്തിനോ പിന്നാക്ക വിഭാ​ഗങ്ങൾക്കോ അർഹമായ സ്ഥാനങ്ങൾ പലതും നഷ്ടപ്പെട്ടുപോയി. ഇതൊന്നും മാന്യതയല്ല', വെള്ളാപ്പള്ളി പറഞ്ഞു.

'എവിടെയാണ് ഭിന്നതയുള്ളത്.! നായാടിമുതൽ നമ്പൂരി വരെ എന്നല്ല. അത് മാറി. നായാടി മുതൽ നസ്രാണി വരെ എന്നാക്കി. അങ്ങനെ ചെന്നെത്തിക്കുന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം ഞങ്ങളെ കൊണ്ടെത്തിച്ചു. നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല. അവരും വേണം. കേരളത്തെ സംബന്ധിച്ച് അവർ സാമാന്യം നല്ല ശതമാനമുള്ളവരാണ്, പ്രയാസങ്ങൾ നേരിടുന്നവരാണ്. രാജ്യത്തിന്റെ ഭദ്രതയ്ക്ക് അവരെ കൂടിചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്ന് തോന്നി', വെള്ളാപ്പള്ളി വ്യക്തമാക്കി.

Content Highlight: Vellappally Nateshan slams Thomas K Thomas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us