കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് തിരി തെളിയിക്കും.
സംഘടനയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. കുടുംബസംഗമത്തിൽ 240ഓളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ സൗജന്യമായി നൽകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവൻ ഭാരവാഹികളും രാജി വെച്ചതിനാൽ ആഡ്ഹോക് കമ്മിറ്റി ആണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. നേരത്തെ, പരിപാടികളുടെ റിഹേഴ്സൽ ക്യാമ്പ് നടൻ ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തിരുന്നു.
Content Highlights: AMMA Family meet today