മിനി പാകിസ്താൻ പരാമർശം; മലപ്പുറത്ത് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ കോലം കത്തിച്ച് പ്രതിഷേധം

നിതീഷ് റാണെ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

dot image

മലപ്പുറം: മിനി പാകിസ്താൻ പരാമർശത്തിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയുടെ കോലം കത്തിച്ച് പ്രതിഷേധം. മലപ്പുറത്ത് ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

നിതീഷ് റാണെ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാകിസ്താൻ അനുകൂലികൾ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന അപലപനീയമാണ്. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം മിനി പാകിസ്താനാണെന്നും അതിനാലാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നുമായിരുന്നു നിതേഷ് റാണെയുടെ പരാമർശം. ഇത്തരക്കാർ എംപിമാരാകാനാണ് അവർക്ക് വോട്ട് ചെയ്യുന്നതെന്നും നിതേഷ് റാണെ പറഞ്ഞിരുന്നു. ഭാവിയിൽ കേരളം 'ഭഗവധാരി' ആകുമെന്നും അതിൽ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരാമർശം അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

Content Highlights: Protest in Malappuram by burning Nitesh Rane's effigy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us