ബെംഗളൂരുവിൽ വാഹനാപകടത്തിൽ മസ്തിഷ്‌കമരണം; എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി

ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയതത്

dot image

തിരുവനന്തപുരം: പുതുവർഷദിനം ബെം​ഗളൂരുവിൽ ഉണ്ടായ റോഡ് അപടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥിയുടെ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവനേകി.അലൻ അനുരാജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയതത്. ​ഹ്യദയം, രണ്ട് വ്യക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്.

അവയവദാനത്തിന് നേത്യത്വം നൽകുന്ന കർണാടക സർക്കാരിന്റെ 'ജീവസാർഥകത്തേ'യുടെ നേത്യത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്.തീവ്ര ദുഃഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ടുപേർക്ക് പുതു ജീവൻ നൽകാൻ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

എറണാകുളം പുത്തൻവേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലൻ അനുരാജ് (19) ബെം​ഗളൂരു സപ്തഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഫിസിയോതെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബെം​ഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് യശ്വന്ത്പൂർ സ്പർശ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

Content Highlight: The organs of a Malayali student who died in a car accident gave new life to eight people

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us