ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും

dot image

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും.

അതേസമയം, ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയർമാൻ കെ ചന്ദ്രൻപിള്ള പ്രതികരിച്ചു. സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.

അസി എക്സിക്യൂട്ടീവ് എൻജിനീയർ എസ് എസ് ഉഷയെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകർ വീഴ്ച വരുത്തിയെന്നും കോർപറേഷൻ്റെ അനുവാദം ഉൾപ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയൻ അന്വേഷിക്കും.

Content Highlight: Uma Thomas MLA taken out from ventilator

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us