കൊച്ചി കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല

dot image

കൊച്ചി: കൊച്ചി കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു. കെന്നടിമുക്കിലാണ് സംഭവം. അഗ്നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. വെല്‍ഡിംഗ് പണിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ജോലിയില്‍ ഉണ്ടായിരുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായമില്ലാത്തത് ആശ്വാസമാണെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Content Highlights: A huge fire broke out in Kochi Kakkanad Scarp godown

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us