പരിശീലകൻ മരിച്ചതറിയാതെ ഗിറ്റാറിൽ വിസ്മയം തീർത്ത് ആബേൽ

നീ നല്ലൊരു പെർഫോമർ ആണെന്നും, നന്നായി പ്രാക്ടീസ് ചെയ്യണം' എന്നുമായിരുന്നു അധ്യാപകൻ അവസാനമായി ആബേലിനോട് പറഞ്ഞത്

dot image

തിരുവനന്തപുരം: ഈണങ്ങൾ പഠിപ്പിച്ച് മത്സരവേദിയിലേയ്ക്ക് യാത്രയാക്കിയ ​ഗുരുനാഥൻ്റെ വിയോ​ഗമറിയാതെ ആബേൽ ​ഗിറ്റാർ മീട്ടിയപ്പോൾ സദസ്സിൽ ചങ്കുപിടഞ്ഞത് ഒപ്പമുള്ളവ‍ർക്കായിരുന്നു. മത്സരം കഴിയുന്നത് വരെ പ്രിയപ്പെട്ട അധ്യാപകൻ്റെ മരണം ആബേൽ വി ജോൺ അറിയാതിരിക്കാൻ എല്ലാവരും അത്രയേറെ ശ്രദ്ധിച്ചിരുന്നു. പ്രയാർ ആർവിഎസ്എം എച്ച്എസ്എസ് പ്ലസ്ടു വിദ്യാർത്ഥിയായ ആബേൽ വി ജോൺ കഴിഞ്ഞ നാല് വർഷമായി ഗുരു ജി കെ രാജുവിന്‌റെ ശിക്ഷണത്തിലാണ് ഗിറ്റാർ അഭ്യസിക്കുന്നത്. നെഞ്ചുവേദനയും, ശാരീരിക അവശതകളും വകവെയ്ക്കാതെ കലോത്സവത്തിന്‌റെ തലേ ദിവസവും ആ അധ്യാപകൻ തൻ്റെ പ്രിയപ്പെട്ട ശിഷ്യനെ അവസാനമായി പരിശീലിപ്പിക്കാൻ ഓടിയെത്തിയിരുന്നു. 'നീ നല്ലൊരു പെർഫോമർ ആണെന്നും, നന്നായി പ്രാക്ടീസ് ചെയ്യണം' എന്നുമായിരുന്നു അധ്യാപകൻ അവസാനമായി ആബേലിനോട് പറഞ്ഞത്.

കലോത്സവ വേദിയിലെ ആബേലിൻ്റെ മത്സരത്തിന്‌റേ തലേ ദിവസം രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഗിറ്റാർ അധ്യാപകനായ കൊല്ലം അയത്തിൽ സ്വദേശി ജി കെ രാജു മരണമടഞ്ഞത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപും ആബേൽ തൻ്റെ പ്രിയപ്പെട്ട അധ്യാപകനെ അന്വേഷിച്ചിരുന്നു. അദ്ദേഹം മറ്റൊരു പരിപാടിയിലാണ്, വൈകാതെ എത്തുമെന്ന മറുപടി നൽകി സാരംഗ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ ഡയറക്ടറും, സഹപരിശീലകനുമായ ലിവിനാഥ് സാരംഗ് ആബേലിനെ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് മത്സരം കഴിഞ്ഞ് ബി ഗ്രേഡും നേടി രാത്രിയോടെ നാട്ടിലേക്കു മടങ്ങുന്ന സമയത്തായിരുന്നു ആ സങ്കടവാർത്ത ആബേലിനെ അറിയിച്ചത്.

പിന്നാലെ കാറിൽ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങളായിരുന്നു. അബേലിനെ ആശ്വസിപ്പിക്കാൻ അമ്മയും അമ്മാവനും സഹപരിശീലകൻ ലിവിനാഥും നന്നായി പാടുപെട്ടു. ആബേലിന് തൻ്റെ ​ഗുരുനാഥനെ അവസാനമായി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ രാജുവിന്റെ സംസ്‌കാരം തലേന്ന് വൈകിട്ടു തന്നെ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ആബേൽ പങ്കെടുത്തിരുന്നു. അന്നും ആബേലിന് ബി ഗ്രേഡ് ലഭിച്ചിരുന്നു. അന്ന് വേദിക്കരികിൽ ആബേലിൻ്റെ സംഗീതം കാതോർക്കാൻ അധ്യാപകൻ രാജു ഉണ്ടായിരുന്നു. ഇന്നലെയും അദ്ദേഹത്തിന്‌റെ അദൃശ്യ സാമീപ്യവും, അനുഗ്രഹാശിസ്സുകളും ആബേലിന്‌റെ ഗിറ്റാർ തന്ത്രികൾ മനസ്സിലാക്കിയിരിക്കണം!

വിമുക്തഭടൻ വിനോദ് ജോണിന്റെയും, സിഎംഎസ് സ്‌കൂൾ അധ്യാപിക സെലിന്റെയും മകനാണ് ആബേൽ. കൊല്ലം ഓച്ചിറയിലെ സാരംഗ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ ജി കെ രാജുവിന് കീഴിൽ 4 വർഷമായി ആബേൽ പരിശീലിച്ച് വരികയായിരുന്നു. ഈ വർഷത്തെ സംസ്ഥാന കായികമേളയിലും ആബേൽ മാറ്റുരച്ചിരുന്നു. വോക്കൽസിലും ആബേൽ മിടുക്കനാണെന്നാണ് സഹപരിശീലകൻ ലിവിനാഥ് സാരംഗ് പറയുന്നത്.

Abel is amazed at the guitar, not knowing that the trainer is dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us