ആ തീരുമാനം ഉച്ചനേരത്ത് തോന്നിയ തമാശ: അമൃത റഹീമിൻ്റെ സുനിൽ മാഷ് ഇരുപതാം വർഷവും കലോത്സവ വേദിയിലെത്തും

എ എ റഹിം എംപിയുടെ ഭാര്യ എന്നതിലുപരി അമൃത സതീശ് ഒരു അധ്യാപിക കൂടിയാണ്

dot image

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം പിന്നിട്ടിരിക്കുകയാണ്. കലോത്സവത്തിൻ്റെ ആവേശത്തിൽ റിപ്പോർട്ടറും പങ്കുചേർന്നിരിക്കുകയാണ്. കലോത്സവത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ച് റിപ്പോർട്ടറിൻ്റെ പ്രഭാതപരിപാടിയായ ഗുഡ്മോർണിംഗ് വിത്ത് സുജയ പാർവ്വതിയിൽ എത്തിയ എ എ റഹീം എം പിയുടെ പങ്കാളി അമൃത റഹീം കൗതുകരമായ. കലോത്സവ അനുഭവം പങ്കുവെച്ചു.

എ എ റഹിം എംപിയുടെ പങ്കാളി എന്നതിലുപരി അമൃത ഒരു അധ്യാപിക കൂടിയാണ്. പഠനകാലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സാരാർത്ഥി കൂടിയായിരുന്നു അമൃത. കാവ്യകേളി ഇനത്തിൽ പങ്കെടുക്കുന്നതിനായിരുന്നു അമൃത കലോത്സവ വേദിയിൽ എത്തിയിരുന്നത്. ജില്ലാ തലം വരെ പ്രസം​ഗം, കവിത, അക്ഷരശ്ലോകം എന്നീ ഇനങ്ങളിലെല്ലാം അമൃത പങ്കെടുത്തിട്ടുണ്ട്. മാർ​ഗംകളി, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളിലും പ്രധാന ​ഗായികയുമായിരുന്നു അമൃത. എന്നാൽ സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുള്ളത് കാവ്യകേളി ഇനത്തിലായിരുന്നു. കാവ്യകേളി മത്സരത്തെക്കുറിച്ച് അമൃത റിപ്പോർട്ടർ മോർണിംഗ് ഷോയിൽ അനുസ്മരിച്ചു. കാവ്യാകേളിയിൽ ഭാഷ വൃത്തമാണ് ഉണ്ടായിരിക്കേണ്ടത്. അതിൽ ഭാഷ വൃത്തമാണോ സംസ്കൃത വൃത്തമാണോ എന്ന തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഭാഷ വൃത്തത്തിലുളള കവിതകൾ ഒരുപാട് പഠിക്കണം. എട്ട് വരി ചൊല്ലണം അതിൽ അ‍ഞ്ചാമത്തെ വരിയുടെ ആദ്യത്തെ അക്ഷരം വെച്ച് അടുത്തയാൾ ചൊല്ലണം. കാവ്യകേളിയുടെ പ്രത്യേകത അമൃത വിശദീകരിച്ചു.

കലോത്സവ വേദിയിലെ തൻ്റെ അനുഭവം പങ്കുവെയ്ക്കുന്നതിനിടയിലാണ് അമൃതയെ കാവ്യാകേളി പഠിപ്പിച്ചിരുന്ന സുനിൽ മാഷിനെ എ എ റഹിം എംപി ഓർമിപ്പിക്കുന്നത്. അമൃത ആദ്യമായി കലോത്സവ വേദിയിലെത്തുന്നത് സുനിൽ മാഷിന്റെ ശിക്ഷണത്തിലായിരുന്നു. സുനിൽ മാഷ് അമൃതയുടെ പരിശീലകനായാണ് ആദ്യമായി കലോത്സവത്തിന് എത്തുന്നത്. ഉച്ച സമയത്ത് തോന്നിയ ഒരു തമാശയിലാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള തീരൂമാനം എടുത്തതെന്നും അമൃത ഓർമ്മിച്ചെടുത്തു. 20 വർഷത്തിനിപ്പുറം 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. വിദ്യാർത്ഥിനിയായിരുന്നു അമൃത ഇന്നൊരു അധ്യാപികയാണ്. എന്നാൽ അമൃതയുടെ സുനിൽ മാഷ് ഈ വർഷവും പരിശീലകനായി കലോത്സവ വേദിയിൽ എത്തുന്നുവെന്ന കൗതുകവും അമൃത വെളിപ്പെടുത്തി.

Content Highlights: Amrita Rahim About her School kalolsavam Experience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us