
മലപ്പുറം: മിനി പാകിസ്താൻ പരാമർശത്തിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയ്ക്കെതിരായ പ്രതിഷേധം കനക്കുന്നതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ് എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനും പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമർശനം.
കേരളത്തെ ജിഹാദിസ്ഥാൻ ആക്കുന്നതിന് പിന്നിൽ പിണറായിക്കൊപ്പം കാണുന്ന താടിക്കാരനും തൊപ്പിക്കാരനും മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് നിന്നും കണ്ണൂരിൽ നിന്നും ആലുവയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ സിറിയയിൽ ആട് മേയ്ക്കാൻ അയച്ചത് മഅ്ദനിയെ പോലുള്ള തീവ്രവാദികളാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതുപോലെയുള്ള ദേശവിരുദ്ധരുമായി സിപിഐഎം ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടുകൾ കേരളം ഒരിക്കലും മറക്കില്ലെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
കേരളത്തെ കുട്ടി പാക്കിസ്ഥാൻ എന്ന് വിളിച്ചതാണല്ലോ ഇപ്പോഴത്തെ വിവാദം. സത്യത്തിൽ കേരളം ഇമ്മിണി വല്യ ജിഹാദി സ്ഥാൻ തന്നെയാണ്. അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനും മാത്രമാണ്…സംശയമുള്ളവർ മൂന്നു പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം കേരളത്തിലെമ്പാടും നടത്തിയ പ്രഭാഷണങ്ങളുടെ കാസറ്റുകൾ ഒന്നുകൂടി കേട്ട് നോക്കൂ…
കാസർകോട്ട് നിന്നും കണ്ണൂരിൽ നിന്നും ആലുവയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ സിറിയയിൽ ആട് മേയ്ക്കാൻ അയച്ചത് ഇയാളെ പോലുള്ള തീവ്രവാദികളാണ്….ഇതുപോലെയുള്ള ദേശവിരുദ്ധരുമായി CPM ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടുകൾ കേരളം ഒരിക്കലും മറക്കില്ല 🙏പൊറുക്കില്ല🙏
Content Highlights: AP Abdullakkutty says kerala is a jihadistan