'ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല, അതിന് കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്ന് കെ മുരളീധരൻ; വീഡിയോ

'ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ'

dot image

കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യം പഞ്ചായത്തില്‍ ജയിക്കണം. പിന്നെ നിയമസഭയില്‍ ജയിക്കണം. അതിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്‌ലിംലീഗും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയായിരുന്നു അതിനെ വിമർശിച്ചു കൊണ്ടുള്ള കെ മുരളീധരന്റെ പരോക്ഷ പരാമര്‍ശം.

Also Read:

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചില ചിട്ടവട്ടങ്ങളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ആദ്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം നോക്കണം. അതിന് ശേഷം ഡല്‍ഹിയിലെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമുള്ളപ്പോള്‍ വിഷയം ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

എല്ലാ സമുദായങ്ങളും ഇപ്പോള്‍ കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. അത് നല്ല കാര്യമാണ്. കോണ്‍ഗ്രസില്‍ നിന്ന് സമുദായങ്ങള്‍ അകന്നു പോകുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് സമുദായങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. വി ഡി സതീശനും ഇതേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിലവില്‍ ഗ്രൂപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഗ്രൂപ്പിന്റെ കാലഘട്ടം അസ്തമിച്ചു. അതിന് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് പ്രവര്‍ത്തകരെ കിട്ടാനില്ല. നേതാക്കന്മാര്‍ക്ക് സ്ഥാനം ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം മാത്രമാണ് ഗ്രൂപ്പ് എന്ന് എല്ലാവരും മനസിലാക്കിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- congress leader k muraleedharan about chief minister post

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us