കാക്കനാട് ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം; പ്രവര്‍ത്തനം ലൈസന്‍സ് ഇല്ലാതെ

നഗരത്തിന്റെ മധ്യഭാഗത്താണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്

dot image

കൊച്ചി: കാക്കനാട് കെന്നടിമുക്കിലെ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ഗോഡൗണിന് ലൈസന്‍സ് ഇല്ല. നഗരത്തിന്റെ മധ്യഭാഗത്താണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിേെന്റ അനുമതിയോ ഫയര്‍ ആന്റ് സേഫ്റ്റിയുടെ എന്‍ഒസിയോ ഇല്ലാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന് ലൈസന്‍സ് ഇല്ലാത്തത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള പ്രതികരിച്ചു.

ഇന്ന് രാവിലെ 9.30 നാണ് ആക്രി ഗോഡൗണിന് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. വെല്‍ഡിംഗ് പണിക്കിടെയുണ്ടായ തീപ്പൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ജോലിയില്‍ ഉണ്ടായിരുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായമില്ലാത്തത് ആശ്വാസമാണെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Content Highlights: fire at Kakkanad scrap Godown is under control

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us