അറബന മുട്ടിൽ നാല് തലമുറയുടെ പാരമ്പര്യം; കോയമാഷിനൊപ്പം കപ്പടിക്കാന്‍ എത്തിയിരിക്കുന്നത് അഞ്ച് ടീമുകൾ

മുസ്ലിം കുടുംബത്തിലൊതുങ്ങാതെ അറബനമുട്ടിനെ ജനകീയ കലാരൂപമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോയ മാഷ് ഇത്തവണ അഞ്ച് ടീമുകളുമായാണ് തിരുവനന്തപുരത്തെ കലോത്സവ വേദിയിലെത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ടില്‍ കപ്പടിക്കാന്‍ 43 വര്‍ഷത്തെ പാരമ്പര്യവുമായി കാപ്പാട് കോയമാഷും സംഘവും. മുസ്ലിം കുടുംബത്തിലൊതുങ്ങാതെ അറബനമുട്ടിനെ ജനകീയ കലാരൂപമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോയ മാഷ് ഇത്തവണ അഞ്ചോളം ടീമുമായാണ് തിരുവനന്തപുരത്തെ കലോത്സവ വേദിയിലെത്തിയിരിക്കുന്നത്. അറബന മുട്ടിൻ്റെ 143 വർഷത്തെ പാരമ്പര്യത്തെ കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് കോയമാഷ്.

ഒരു കാലത്ത് ഈ കലകളൊക്കെ മുസ്ലീം വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങിയ കലകളായിരുന്നുവെന്നും 1992 മുതലാണ് സ്‌കൂള്‍ കലോത്സവ വേദിയില്‍ ഒരിനമായി ഉള്‍പ്പെടുത്തിയതെന്നും കോയമാഷ് പറഞ്ഞു. ഹിജ്‌റ വര്‍ഷം 1303ലാണ് അറബന മുട്ട് തുടങ്ങിയത്. ആ കണക്കനുസരിച്ച് അറബനമുട്ടിന് 143 വയസ്സ് പ്രായമായി. 1983ല്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അരങ്ങേറ്റം നടന്നതെന്ന് കോയ മാഷ് ഓർമ്മിച്ചു. ഒരു ഗ്രാമപ്രദേശത്തിന്റെ പേരാണ് 'അറബന' എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കലയെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതും സൂഫിസമാണെന്നും കോയമാഷ് പറഞ്ഞു.

143 വര്‍ഷമായി വീട്ടില്‍ ഒരിക്കല്‍ പോലും അറബന ക്ലാസ് മുറിഞ്ഞുപോയിട്ടില്ലെന്ന് കോയമാഷ് പറഞ്ഞു. നാലാമത്തെ തലമുറയാണ് താനെന്ന് കോയമാഷ് പറഞ്ഞു. അതേസമയം അറബനയും ദഫും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും കോയമാഷ് സംസാരിച്ചു. ദഫും അറബനയും തോൽ വാദ്യങ്ങളാണ്. ഇവ തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമാണുള്ളത്. ദഫിന് എട്ട് ഇഞ്ച് വ്യാസമായിരിക്കും ഉണ്ടായിരിക്കുക. ആടിൻ്റെ തോലാണ് ഇതിന് ഉപയോഗിക്കുന്നത്. പെണ്‍ ആടിൻ്റെ തോലാണെങ്കിൽ നല്ല നാദം കേള്‍ക്കും. അറബനയക്ക് 12 ഇഞ്ച് വ്യാസമാണ് ഉണ്ടായിരിക്കുകയെന്നും കോയമാഷ് പറഞ്ഞു.

കലോത്സവ വേദിയിൽ അറബ നാദം മുഴങ്ങുമ്പോൾ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കോയമാഷ് നിൽക്കുന്നത്. ഒപ്പം അറബനമുട്ടിൽ കപ്പടിക്കാനാകുമെന്ന പ്രതീക്ഷയും കോയമാഷിനും സംഘത്തിനുമുണ്ട്.

Content Highlights: Koya Mash and team bring 143 years of tradition to dance in Arabanamutt at the 63rd State School Arts Festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us