അമ്മയും ഒൻപത് വയസുകാരിയും തൂങ്ങി മരിച്ച നിലയിൽ

ലോട്ടറി വിൽപന ജീവനക്കാരിയാണ് യുവതി

dot image

തൃശൂർ: തൃശൂരിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ. ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ) , നക്ഷത്ര ( ഒൻപത് ) എന്നിവരാണ് മരിച്ചത്. ലോട്ടറി വിൽപന ജീവനക്കാരിയാണ് സുജി. വാടകയ്‌ക്കെടുത്ത ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെയാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Mother and nine year old daughter found hanging in thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us