ശ്വാസതടസം വില്ലനായെത്തി; മനക്കരുത്തോടെ മത്സരത്തിനെത്തി; ഓടക്കുഴൽ മത്സരത്തിൽ വിജയം നേടി ശ്രീവിദ്യ

സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ചാണ് കലോത്സവത്തിൽ ശ്രീവിദ്യ വിജയം സ്വന്തമാക്കിയത്

dot image

തിരുവനന്തപുരം: ജയിക്കണമെന്ന് ഉറപ്പിച്ച മനുഷ്യനെ തോൽപ്പിക്കാൻ മറ്റൊന്നിനുമാകില്ലെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. ആ വാക്കുകളുടെ നേർരൂപമാണ് ഹരിപ്പാട് ​ഗവ. ​ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീവിദ്യ പി നായർ. ശ്വാസതടസത്തെ നിഷ്പ്രഭമമാക്കി കലോത്സവവേദിയിൽ ഓടക്കുഴലിൽ എ ​ഗ്രേഡ് നേടാൻ ശീവിദ്യയെ സഹായിച്ചത് മനക്കരുത്താണ്.

സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ചാണ് കലോത്സവത്തിൽ ശ്രീവിദ്യ വിജയം സ്വന്തമാക്കിയത്.അഞ്ചാം വയസിലാണ് ശ്രീവിദ്യ സം​ഗീതപഠനത്തിന് തുടക്കമിടുന്നത്. ശ്വാസതടസം സംബന്ധിച്ച പ്രയാസങ്ങൾ ഉണ്ടായിരുന്നതിനാൽ വയലിൻ പഠിക്കാൻ തീരുമാനിച്ചു. ഓടക്കുഴൽ സം​ഗീതത്തോടുള്ള അതിയായ ഇഷ്ടം അപ്പോഴും ശ്രീവിദ്യയുടെ മനസിലുണ്ടായിരുന്നു. 15 പേരായിരുന്നു ഓടക്കുഴൽ വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നത്. ഇതിലെ ഏക പെൺകുട്ടിയായിരുന്നു ശ്രീവിദ്യ. 109-ാം വേദിയായ മയ്യഴിപ്പുഴയിലായിരുന്നു മത്സരം.

ആലപ്പുഴ ജില്ലാ കലോത്സവത്തിൽ വയലിൻ മത്സരത്തിൽ ശ്രീവിദ്യ പങ്കെടുത്തിരുന്നു. എം രഘുനാഥന്റെ 'എന്തരോ മഹാനുഭാവുലു' എന്ന കീർത്തനമായിരുന്നു വയലിൻ മത്സരത്തിൽ ശ്രീവിദ്യ അവതരിപ്പിച്ചത്. എന്നാൽ മൂന്നാം സ്ഥാലത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ഇതേ കീർത്തനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഓടക്കുഴൽ മത്സരത്തിൽ അവതരിപ്പിക്കുകയായിരുന്നു.

Content Highlight: Wheezing came as a villain, Sreevidya with he rgrace won A grade in Flute competition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us