കാട്ടാന ആക്രമണം പുറംലോകമറിഞ്ഞത് ഏറെ വൈകി; മണിയെ സഹോദരൻ കാടിന് പുറത്തെത്തിച്ചത് ഒന്നര കിലോമീറ്റർ ചുമന്ന്

മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതാണ് തിരിച്ചടിയായത്

dot image

നിലമ്പൂർ: കരുളായി വനത്തിലെ കാട്ടാന ആക്രമണം പുറംലോകം അറിഞ്ഞത് ഏറെ വൈകി. ഇന്നലെ വൈകുന്നേരം 6.45-ന് ആയിരുന്നു സംഭവം നടന്നത്. എന്നാൽ രാത്രി 8.10-ന് ആണ് മണിയുടെ സഹോദരൻ അയ്യപ്പൻ വിവരമറിഞ്ഞത്. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതാണ് തിരിച്ചടിയായത്.

അയ്യപ്പൻ എത്തിയാണ് മണിയെ ചുമന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ഒന്നര കിലോമീറ്റർ ദൂരമാണ് മണിയെ ചുമന്ന് അയ്യപ്പൻ വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് നടന്നത്. കണ്ണക്കൈയിൽ നിന്നും ജീപ്പിൽ കാടിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് മണി മരിച്ചത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിത് ലാൽ നിലമ്പൂർ ആശുപത്രിയിലെത്തി. മണിയുടെ മൃതദേഹം നിലമ്പൂർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മാഞ്ചീരി കന്നിക്കൈ വരെ ഇവർ ജീപ്പിലെത്തി. പൂച്ചപ്പാറയിലേക്ക് പോകുന്നതിനിടെ രാത്രി 7 മണിക്കാണ് ആക്രമണം ഉണ്ടായത്. 9.30ന് ആണ് വനപാലകർക്ക് സംഭവത്തിൻറെ വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: wild elephant attack at nilabur updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us