ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക്. സിപിഐഎമ്മിൽ നിന്ന് 58 പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
Content Highlight: 56 cpim leaders including LC members joined BJP in Kayamkulam