ലണ്ടൻ: ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് 'കൊച്ചങ്കിൾ' വിടവാങ്ങി. നാടിന്റെ ഗൃഹാതുരതയും വീട്ടിലെ രുചികളും ലണ്ടൻ മലയാളികളുടെ നാവിലെത്തിച്ച പാചകവിദഗ്ധനായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം. കിഴക്കൻ ലണ്ടനിലെ ഈസ്റ്റ്ഹാമിൽ തട്ടുകട എന്ന പേരിലെ മലയാളി റെസ്റ്റോറൻ്റും കൊച്ചങ്കിളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ സ്നേഹത്തിൻ്റെ ബാക്കിപത്രമാണ് കൊച്ചങ്കിൾ എന്ന വിളിപ്പേരും.
കണ്ണൂർ അഴീക്കോട് വളപ്പട്ടണം സ്വദേശിയായ ഇബ്രാഹിം മുബൈയിലാണ് ജനിച്ചുവളർന്നത്. വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്തശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബൈയിലും കൊച്ചങ്കിൾ പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ലണ്ടനിലെ മലയാളി വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകാൻ ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം കൊച്ചങ്കിൾ എന്ന ഇബ്രാഹിമും മുന്നിലുണ്ടായിരുന്നു.
Content Highlight: London malayali community's favorite chef Muhammad Ibrahim, Kochuncle died