ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വാർത്താചാനലുകളിലെ മികച്ച ടെക്നിക്കൽ ക്രിയേറ്റീവ് പേഴ്സൺ അവാർഡിന് റിപ്പോർട്ടർ ടിവി ക്രിയേറ്റീവ് ഹെഡ് അജി പുഷ്‌കർ അർഹനായി. മികച്ച വാർത്താ പ്രൊഡ്യൂസറിനുള്ള പുരസ്കാരം റിപ്പോർട്ടർ ടിവി ന്യൂസ് എഡിറ്റർ അപർണ കാർത്തികയ്ക്കാണ്. പുരസ്കാരങ്ങൾ ഈ മാസം പത്തിന് വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് സമ്മാനിക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Content Highlights: Media Awards of India Press Club of North America announced