'അൻവർ മനഃപൂർവം അരക്ഷിതാവസ്ഥ സൃഷ്ടിച്ചു, പൊലീസുകാരെ നിലത്തിട്ട് ചവിട്ടി'; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കുറ്റങ്ങൾ

കേസിൽ പി വി അൻവർ ഒന്നാം പ്രതിയാണ്

dot image

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറും അനുയായികളും സംഘം ചേർന്ന് ഓഫീസ് ആക്രമിക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

11 മണിയോടെയാണ് പി വി അൻവറും സംഘവും ഫോറസ്റ്റ് ഓഫീസിലേക്കെത്തിയത്. മുദ്രാവാക്യം വിളിച്ച പ്രതിഷേധിക്കുന്നതിനിടയിൽ പത്തോളം പേർ അവിടെ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഓഫീസിന്റെ ഡോർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന ക്ലോക്ക്, ചെയറുകൾ, ട്യൂബ് ലൈറ്റുകൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം വരുത്തി. ഇതിൽ 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പി വി അൻവർ ഒന്നാം പ്രതിയാണ്. അൻവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ക്രിമിനൽ സ്വഭാവമുള്ള യുവാക്കളെ ഉൾപ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പി വി അൻവറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് പ്രതികൾ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. കൂടുതൽ കാര്യങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്ന കാര്യം നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുള്ളതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ശേഷം എല്ലാവരെയും രാത്രി രണ്ട് മണിയോടെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു.

Content Highlights: Remand report on PV Anvar case out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us