ചുവടുകള്‍ എങ്ങനെ പതറും?; കലോത്സവ വേദിയില്‍ സച്ചുവിന്റെ വിജയത്തിന് പിന്നില്‍ അമ്മയുടെ വിയര്‍പ്പാണ്

അച്ഛന്റെ മരണശേഷം ബാങ്ക് ലോണുകളെടുത്താണ് സച്ചുവിന്റെ കലാ സ്വപ്നങ്ങള്‍ക്ക് അമ്മ കുടപിടിച്ചത്.

dot image

തിരുവനന്തപുരം: ജീവിതദുരിതങ്ങൾ മറികടന്ന് സച്ചു സതീഷ് 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെത്തി. കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം എന്നീ വിഭാ​ഗങ്ങളിൽ മത്സരിച്ച സച്ചു സതീഷിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നത് അമ്മ ബിന്ദുവാണ്. അച്ഛന്റെ മരണശേഷം ബാങ്ക് ലോണുകളെടുത്താണ് സച്ചുവിന്റെ കലാ സ്വപ്നങ്ങള്‍ക്ക് അമ്മ കുടപിടിച്ചത്.

അഞ്ച് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ വലിയ ഭാരം അമ്മയുടെ തോളിലെത്തി. എന്നാലും മകൻ പഠനത്തിനൊപ്പം പാഠ്യേതര വിഭാഗത്തിലും ശ്രദ്ധ ചെലുത്തണമെന്ന അമ്മയുടെ വാശിയാണ് സച്ചുവിനെ കലോത്സവ വേദിയിൽ എത്തിച്ചത്.

തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് വിദ്യാർഥിയായ സച്ചു ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സച്ചുവിനൊപ്പം പട്ടിക വർഗ്ഗ വികസനവകുപ്പുമെത്തിയതോടെ സച്ചുവിന്റെ സ്വപ്നങ്ങൾക്ക് ചിറക്കുകൾ വിടർന്നു. ജീവിതദുരിതങ്ങൾ മറികടന്ന് അമ്മയും മകനും കലോത്സവത്തിലെ വേദിയിലെത്തി. കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും കേരളനടനത്തിലും തിളങ്ങിയ സച്ചു തിരുവനന്തപുരത്തെ വേദിയിലും നിറഞ്ഞാടി.

Content Highlight : Sachu Satish overcomes life's adversities and reaches the 63rd State School Arts Festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us