തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം ലഭിച്ചത്.

dot image

കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടവേ കിണറ്റിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം. മുഹമ്മദ് ഫസൽ എന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു തെരുവുനായയെ കണ്ട് കുട്ടി ഭയന്നോടിയത്. കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം ലഭിച്ചത്.

Content Highlights: 9 year old fell into well while being chased by streetdog

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us