എറണാകുളം: പി ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് കേരളാ കോൺഗ്രസ് (ജോസഫ്) നേതൃ നിരയിലേക്കെത്തും. അപു ജോൺ ജോസഫിന് പാർട്ടിയിലെ പ്രധാന പദവികളിലൊന്ന് നൽകാനാണ് നീക്കം.അപുവിനെ പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ ആക്കാനാണ് ആലോചന. ഇന്നത്തെ ഹൈപ്പവർ കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. നിലവിൽ ഹൈപ്പവർ കമ്മിറ്റി അംഗമാണ് അപു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അപു തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന നിലയിലുള്ള ചർച്ചകൾ നേരത്തെ മുതൽ സജീവമാണ്. ഈയൊരു സാഹചര്യത്തിലാണ് അപു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക് പരിഗണിക്കപ്പെടുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ അപു മത്സരിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഉയർന്നിരുന്നു. അപു തിരുവമ്പാടിയിൽ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും മലബാറിലെ ജില്ലാ കമ്മിറ്റികൾ ഇക്കാര്യം ഒറ്റക്കെട്ടായി പിജെ ജോസഫിനോട് ആവശ്യപ്പെടുമെന്നും ഈ ഘട്ടത്തിൽ കേരള കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തിയിരുന്നു.
Content highlights: apu john joseph considered as kerala Congress Joseph Group high power Leadership