മോഷ്ടിക്കാൻ ഒന്നും ലഭിക്കാത്തതിൽ നിരാശ; യുവതിയെ ബലമായി ചുംബിച്ച് മുങ്ങി കള്ളൻ; അറസ്റ്റ്

യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

dot image

മുംബൈ: മോഷ്ടിക്കാൻ ഒന്നും ലഭിക്കാത്ത നിരാശയിൽ വീട്ടിലുണ്ടായിരുന്ന യുവതിയെ ബലമായി ചുംബിച്ച ശേഷം കടന്നുകളഞ്ഞ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈയിലെ മലാഡിൽ വെച്ചാണ് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തത്.

മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കള്ളൻ യുവതി താമസിക്കുന്ന വീട്ടിലേക്ക് കയറിയത്. എന്നാൽ മോഷ്ടിക്കാൻ പാകത്തിന് ഒന്നും കിട്ടിയില്ല. തുടർന്നാണ് വിചിത്രമായ പ്രവര്‍ത്തിയിലേക്ക് കള്ളൻ കടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു. യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടി.

Content Highlights: Police caught burglar who kissed a women and left

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us