കൊച്ചി: ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം ) എന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്. ആർട്ട് ഡയറക്ടർ നിമേഷിനാണ് അപകടം സംഭവിച്ചത്. ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു നിമേഷ്. ഫയർ ഫോഴ്സ് എത്തി നിമേഷിനെ രക്ഷപ്പെടുത്തി. വാണിംഗ് ബോർഡ് ഇല്ലാത്തത് കൊണ്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
Content Highlight: The art director is down in the swamp