പോരാട്ടത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ഹണി റോസ്

ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും വേണ്ടെന്നും ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള അശ്ലീല കമന്റുകളും പ്ലാന്‍ഡ് ക്യാമ്പെയ്‌നും മതിയെന്നും ഹണി റോസ്

dot image

കൊച്ചി: പോരാട്ടത്തിന് ഒപ്പം നിന്ന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഹണി റോസ്. ഫേസ്ബുക്കിലൂടെയാണ് ഹണി റോസ് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എഡിജിപി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അടക്കം ഓരോ ആളുകളുടേയും പേര് എടുത്തു പറഞ്ഞുകൊണ്ടാണ് ഹണി റോസ് നന്ദി പറഞ്ഞത്.

ഇന്നത്തെക്കാലത്ത് ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും വേണ്ടെന്നും ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള അശ്ലീല കമന്റുകളും പ്ലാന്‍ഡ് ക്യാമ്പെയ്‌നും മതിയെന്നും ഹണി റോസ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

നന്ദി നന്ദി നന്ദി. ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് കാമ്പയിനും മതി. സമൂഹ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും. പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നന്ദി നന്ദി നന്ദി. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ശ്രീ മനോജ് എബ്രഹാം സര്‍, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ പുട്ട വിമലാദിത്യ ഐപിഎസ് സര്‍, ഡിസിപി ശ്രീ അശ്വതി ജിജി ഐപിഎസ് മാഡം, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസിപി ശ്രീ ജയകുമാര്‍ സര്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീ അനീഷ് ജോയ് സര്‍, ബഹുമാനപ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍. എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.

Content Highlights- honey rose thanks to every one who stand with her fight

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us