നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ

പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയുടെ നാടകാവിഷ്കാരം

dot image

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓർമ്മ. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയുടെ നാടകാവിഷ്കാരം.

Kerala woke up to a panic-hit morning on July 30 as news channels started airing shocking stories of hundreds of people trapped in the mud and even more missing or already presumed dead.


എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനം നിറകണ്ണുകളോടെയാണ് കാണികൾ കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് വെള്ളപ്പൊക്കത്തിൽ എന്ന നാടകവുമായി കലോത്സവത്തിന് എത്തിയത്.

തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് നാടക പ്രവർത്തകനും അധ്യാപകനുമായ സി ബി അജയകുമാറാണ്. ജോബ് മഠത്തിൽ സംവിധാനം ചെയ്ത നാടകത്തിൽ അമൽ ജിത്ത്, നിരഞ്ജൻ, വൈഗ, നിവേദിത, മുഹമ്മദ് അൻസിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുട്ടികളെ നാടക മത്സരത്തിന് പങ്കെടുക്കാനായി ഒരുപാട് ആശയങ്ങൾ പരിഗണിച്ചെങ്കിലും തങ്ങളുടെ ജീവിത കഥ തന്നെ നാടകത്തിന്റെ പ്രമേയമായപ്പോൾ അത് ഉൾക്കൊള്ളാനും അവതരിപ്പിക്കാനും കുട്ടികൾക്കും ആവേശമായി എന്നാണ് നാടകം എഴുതിയ അജയ കുമാർ മാഷ് പറഞ്ഞത്. ഒൻപത് പതിറ്റാണ്ട് മുൻപ് എഴുതപ്പെട്ട കഥയെ സമകാലിക സംഭവങ്ങളും കൂട്ടി ചേർത്ത് നാടകമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും കാലാതീതമായി നിലനിൽക്കുന്ന കലയുടെ വിജയമാണ് ഈ നാടകത്തിലൂടെ പ്രകടമായതെന്നും നാടക രചയിതാവ് അഭിപ്രായപ്പെട്ടു.

In the massive landslides at Mundakkai and Chooralmala on July 30, the Vellarmala GVHSS and Mundakkai GLP School were destroyed. Around 42 students of Vellarmala school and 11 students of Mundakkai school are either missing or died in the disaster.

നാടകത്തിൽ ചേനന്റെ പട്ടിയായി അഭിനയിച്ച അമൽ ജിത്ത് പ്രേക്ഷകരുടെ കരളലിയിക്കുന്ന അഭിനയമാണ് കാഴ്ചവച്ചത്. ചൂരൽമല ദുരന്തത്തിൽ തന്റെ നായ്കുട്ടിയെ നഷ്ട്ടപ്പെട്ട അമൽ അതിൻ്റെ ദുഃഖത്തിൽ നിന്നും പുറത്ത് കടക്കാൻ ഏറെനാളുകൾ എടുത്തിരുന്നു. തന്റെ നായയുമായുള്ള അഭേദ്യ ബന്ധമാണ് അരങ്ങിൽ അമലിൻ്റെ അഭിനയ മികവായി മാറിയത്.

''We taught these kids to respect nature, but ultimately, nature took them away.'' With an 18-year tenure at the school, Unni Mash reminisced about their early start times and pride in their beautiful surroundings, now tragically altered by the landslide.

ദുരിതകാലത്ത് തങ്ങളുടെ കൂടെ നിന്ന മലയാളികൾക്കുള്ള സമർപ്പണമാണ് ഈ നാടകം എന്നാണ് ഉണ്ണി മാഷ് പറഞ്ഞു. ദുരിതമുഖം നേരിട്ട് കണ്ട് പൊട്ടിക്കരയുന്ന ഉണ്ണിമാഷിന്റെ ചിത്രങ്ങൾ നൊമ്പരമായി മാറിയിരുന്നു. ഞങ്ങളുടെ ജീവനും ജീവിതവും ദേ ഈ സ്കൂളിനകത്താണെന്ന് മുണ്ടക്കൈ-ചൂരൽമല അപകടം നടന്ന സമയത്ത് വിലപിച്ച വെള്ളാർമല സ്കൂളിലെ പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണനെ ആരും മറന്നിരിക്കില്ല. സബ് ജില്ലാ കലോത്സവ മത്സരത്തിലേക്ക് ദുരന്തം അതിജീവിച്ച 97 കുട്ടികളെയാണ് മത്സരത്തിന് എത്തിച്ചു. കുട്ടികൾ ഇപ്പോഴാണ് എല്ലാം മറന്നു തുടങ്ങിയതെന്നും കലയിലൂടെ അവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ഉണ്ണി മാഷ് കൂട്ടിച്ചേർത്തു. മലയാളികൾ തങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ തെളിവാണ് ഈ നാടകത്തിനു കിട്ടിയ സ്വീകാര്യത എന്നാണ് നാടകത്തിൽ അഭിനയിച്ച കുട്ടികൾ പറഞ്ഞത്.

Content Highlights: kerala school kalolsavam vellarmala school's play creates memories

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us