'എൻ എം വിജയൻ്റെ കടബാധ്യത തീർക്കും'; കുടുംബത്തിന് ഉറപ്പ് നൽകി ഉപസമിതി

കട ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഉപസമിതി ഉറപ്പ് നൽകി

dot image

കൽപറ്റ: വയനാട് ഡിസിസി ട്രഷറായിരുന്ന എൻ എം വിജയൻ്റെ കടബാധ്യത തീർത്ത് നൽകുമെന്ന് ഉറപ്പ് നൽകി ഉപസമിതി. കട ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഉപസമിതി ഉറപ്പ് നൽകി. കട ബാധ്യതകൾ തീർക്കുമെന്ന് ഉപസമിതിയുടെ ഭാഗത്തുനിന്ന് ഉറപ്പ് കിട്ടിയതായി എൻ എം വിജയന്റെ കുടുംബവും പ്രതികരിച്ചു. ബാധ്യത പാർട്ടിയുണ്ടാക്കിയതെന്ന് നേതാക്കൾ അംഗീകരിച്ചുവെന്നും കുടുംബം പ്രതികരിച്ചു. അതിനിടെ എൻ എം വിജയൻ്റെ മരണത്തിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ഉപസമിതി നിർദേശിച്ചു.

എന്‍ എം വിജയന്‍ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കെപിസിസി നിയോഗിച്ച സമിതി ഇന്ന് രാവിലെയാണ് കല്‍പറ്റയില്‍ എത്തിയത്. എൻ എം വിജയന്റെ കുടുംബാംഗങ്ങളെ കണ്ട സമിതി അംഗങ്ങൾ, കേസിൽ ആരോപണവിധേയരായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും അടക്കം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് കെപിസിസി അന്വേഷണ സമിതി അംഗങ്ങള്‍.

വയനാട് ഡിസിസി പ്രസിഡൻ്റ് എന്‍ എം വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്ന് കത്തില്‍ പറഞ്ഞിരുന്നു. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

content highlight- The sub-committee assured the family that 'NM Vijayan's debt will be settled'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us