കണ്ണൂർ: മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ച ബീനയുടെ മകൻ ആൽബിൻ, ഭർത്താവ് ബെന്നി എന്നിവരാണ് ചികിത്സയിലുള്ളത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കർണാടക രജിസ്ട്രേഷനിലുള്ള കാർ ആണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്
മറ്റൊരു അപകടത്തിൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു. വെസ്റ്റ്ഹിൽ ചുങ്കത്തിനു സമീപം രാവിലെ 7 മണിയോടെ ആണ് അപകടം. അപകടത്തിൽ ചാക്ക് കയറ്റിവന്ന ലോറി കയറ്റം കയറുമ്പോൾ ഒരുവശത്തേക്ക് ചെരിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. വെള്ളാനകളുടെ നാട് സിനിമയിലെ ഇപ്പം ശരിയാക്കാം എന്ന് പറയുന്ന വളവിലായിരുന്നു അപകടം.
Content High lights: two killed, car crashes into private bus kannur