തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു.

dot image

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല(52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ദര്‍ശനത്തിനായി തിരുപ്പതിയിലെത്തിയത്.

തിരുപ്പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.

തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു.

Content Highlights: A woman from Palakkad was also among those who died in rush hour at Tirupati temple

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us