കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യം ലഭിച്ചാല്‍ വിദേശത്തേക്ക് ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളയാളുമായ പ്രതിക്ക് ഈ അവസരത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാതിക്കാരിക്കെതിരെ തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങളടങ്ങിയ ഇന്റര്‍വ്യൂകള്‍ നടത്തി വന്ന പ്രതി വീണ്ടും സമാനമായ കുറ്റകൃത്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ജാമ്യം അനുവദിച്ചാല്‍ ഇനിയും ആവര്‍ത്തിക്കുന്നതാണ്. വിദേശത്തുള്‍പ്പെടെ ബിസിനസ് നടത്തി വരുന്ന പ്രതി ജാമ്യം നല്‍കിയാല്‍ നീതി വ്യവസ്ഥയെ തോല്‍പ്പിക്കാനായി നാടുവിടാന്‍ സാധ്യതയുള്ളതായി രഹസ്യവിവരം ലഭിച്ചിട്ടുള്ളതാണ്.
പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ തന്റെ പരാമര്‍ശങ്ങള്‍ തുടര്‍ന്നു വന്നിരുന്ന പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതും പരാതിക്കാരിയുടെ സുരക്ഷയെ കരുതി പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: