'ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി'; രൂക്ഷവിമർശനവുമായി ജി സുധാകരൻ

അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം

dot image

ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം.

കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവൻ. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി എന്നും ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയനെ എന്നും സുധാകരൻ പറഞ്ഞു. പൊലീസിനെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്നും അതിന് ആരും പരാതി കൊടുക്കേണ്ടതില്ല എന്നുമായിരുന്നു സുധാകരന്റെ വിമർശനം. വിഷയത്തിൽ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ ചോദിച്ചു.

Content Highlights: G Sudhakaran against Boby Chemmannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us