വഴിയടച്ചുള്ള പാർട്ടി സമ്മേളനം; എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാ​ജരാകണമെന്ന് ഹൈക്കോടതി

ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്

dot image

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രന്‍, വി പ്രശാന്ത്, എം വിജയകുമാര്‍, എന്നിവരോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വഴിയടച്ച് സെക്രട്ടറേയറ്റിൽ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. 

അതേ സമയം, കോണ്‍ഗ്രസ് നേതാക്കളായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎല്‍എ ടിജെ വിനോദ് എന്നിവരോടും കോടതിയിൽ ഹാ​ജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമായിരുന്നു റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു രംഗത്തെത്തിയിരുന്നു. അനുമതി വാങ്ങിയ ശേഷമായിരുന്നു വേദിയൊരുക്കിയതെന്നും എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു എന്നുമായിരുന്നു വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം.

Content Highlights: High court ask to CPIM leaders to appear in court

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us