'രാസാത്തി ഉന്നെ കാണാതെ നെഞ്ച്'; ജയചന്ദ്രന്റെ പാട്ട് കേട്ട് കാടിറങ്ങിവന്ന ആനക്കൂട്ടത്തിന്റെ കഥ

തമിഴന്റെ രക്തത്തില്‍ കലര്‍ന്നുപോയൊരു ഗാനമാണ് 'രാസാത്തി ഉന്നെ' എന്നായിരുന്നു മുന്‍പ് പി ജയചന്ദ്രന്‍ പറഞ്ഞത്

dot image

തൃശൂര്‍: മലയാളത്തിന്റെ മാത്രമായിരുന്നില്ല, ഭാഷാ തലങ്ങള്‍ കടന്ന് സംഗീതമെന്ന മാന്ത്രികതയ്ക്ക് സ്വന്തമായിരുന്നു പി ജയചന്ദ്രന്‍ എന്ന ഗായകന്‍. തമിഴ് പ്രേക്ഷകര്‍ ഏറ്റുപാടിയ നിരവധി ജയചന്ദ്രന്‍ ഗാനങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇളയരാജ ഈണം പകര്‍ന്ന 'രസാത്തി ഉന്നെ കാണാതെ നെഞ്ച്' എന്ന ഗാനമാണ്. 1994 ല്‍ തീയറ്ററുകളില്‍ എത്തിയ 'വൈദേഹി കാത്തിരുന്താള്‍' എന്ന ചിത്രത്തിലേതായിരുന്നു ആ ഗാനം. ആ ഗാനത്തെക്കുറിച്ച് മുന്‍പ് ഇളയരാജ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്.

രാസാത്തി ഉന്നെ എന്ന പാട്ട് കേട്ട് കാട്ടില്‍ നിന്ന് ആനക്കൂട്ടം വരെ ഇറങ്ങിവന്ന അനുഭവ കഥയായിരുന്നു ഇളയരാജ പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ കമ്പത്ത് കാടിനോട് ചേര്‍ന്നുള്ള ഒരു തീയറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുമ്പോഴായിരുന്നു സംഭവം. 'രാസാത്തി ഉന്നെ' പാടി തുടങ്ങിയാല്‍ കാട്ടാനകള്‍ കാടിറങ്ങി ഗ്രാമത്തിലേക്ക് വരും. ചെവിയാട്ടി തുമ്പിക്കൈ ഉയര്‍ത്തി കാട്ടാനക്കൂട്ടം ആ പാട്ട് ആസ്വദിച്ച് അങ്ങനെ നില്‍ക്കും. പാട്ട് കഴിയുമ്പോള്‍ അവര്‍ കാടുകയറും. സിനിമ ആ തീയറ്ററില്‍ നിന്ന് മാറുന്നത് വരെ ഈ സംഭവം തുടര്‍ന്നുപോന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു.

തമിഴന്റെ രക്തത്തില്‍ കലര്‍ന്നുപോയൊരു ഗാനമാണ് 'രാസാത്തി ഉന്നെ' എന്നായിരുന്നു മുന്‍പ് പി ജയചന്ദ്രന്‍ തന്നെ ഗാനത്തെക്കുറിച്ച് പറഞ്ഞത്. ഫോക്ക് എന്നോ കര്‍ണാടിക് എന്നോ വേര്‍തിരിക്കാനാവാത്ത ഒരപൂര്‍വഗാനം. ഈ ഗാനം തന്നെക്കൊണ്ട് പാടിച്ചതിന് താന്‍ സര്‍വേശ്വരനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും പി ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ആ പാട്ടുള്‍പ്പെടെ ഒരുപിടി മനോഹരഗാനങ്ങള്‍ ആസ്വാദകര്‍ക്കായി അവശേഷിപ്പിച്ചാണ് പി ജയചന്ദ്രന്‍ വിടപറയുന്നത്.

Content Highlights- ilayaraja words about song rasathi unnai went viral in social media after jayachandran death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us