നിലാവിന്റെ കുളിർമ പകർന്ന ​ഗായകൻ, ജയചന്ദ്രൻ എന്നാൽ ഭാവചന്ദ്രൻ; ജയരാജ് വാര്യ‍ർ

'വാർത്ത വിശ്വസിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത്'

dot image

തൃശ്ശൂർ: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ജയരാജ് വാര്യ‍ർ. ഞാനും ജയേട്ടനും തമ്മിൽ 30 വർഷത്തോളം നീണ്ടു നിൽക്കുന്ന സുഹൃത്ത് ബന്ധമാണ് ഉളളത്. ജയചന്ദ്രൻ എന്നാൽ ഭാവചന്ദ്രനാണ്. നിലാവിന്റെ പാട്ടുകാരനായിരുന്നു അദ്ദേഹം. നിലാവിന്റ കുളിർമയും സുഖന്ധവും അദ്ദേഹത്തിന്റെ ​ഗാനങ്ങളിലുണ്ടായിരുന്നു. ഈ വാർത്ത വിശ്വസിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്ന് ജയരാജ് വാര്യ‍ർ പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

Content Highlights: Jayaraj Warrier Response to P Jayachandran's Death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us