ഹൃദയത്തില്‍ നിന്നും നന്ദി!നിറയേ സ്‌നേഹം…പ്രണാമം; ഷഹബാസ് അമന്‍

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം.

dot image

കോഴിക്കോട്: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകന്‍ ഷഹബാസ് അമന്‍. 'മലയാളത്തിന്റെ മാത്രമല്ലല്ലൊ….തമിളിന്റെയും ഭാവഗായകനല്ലേ ! ഏത് പാട്ട് ഈ ചിത്രത്തോടൊപ്പം ചേര്‍ക്കും?……..മൗനം…….ഹൃദയത്തില്‍ നിന്നും നന്ദി!നിറയേ സ്‌നേഹം…പ്രണാമം..' ഷഹബാസ് അമന്‍ കുറിച്ചു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

Content Highlights: Singer Shahbaz Aman in memory of P Jayachandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us