തൃശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സംഗീതത്തെ ഇത്രയധികം സ്‌നേഹിച്ച വേറൊരു മനുഷ്യനില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഗീതം അദ്ദേഹത്തിന്റെ ആത്മാവ് ആയിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു.
ജയചന്ദ്രന് വേണ്ടി ഏറ്റവും അധികം പാട്ട് എഴുതിയത് താനാണെന്നും ശ്രീകുമാരന്‍ തമ്പി ഓര്‍ത്തെടുത്തു. തന്റെ എത്രയോ പാട്ടുകള്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. തങ്ങള്‍ തമ്മില്‍ സഹോദര ബന്ധമാണുള്ളത്. തന്റെ അനിയന്‍ മരിക്കുമ്പോള്‍ താന്‍ ജീവിക്കുകയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന ഏറെ നാളായി ചികിത്സയിലായിരുന്നു. പി ജയരാജന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.
Content Highlights- sreekumaran thambi condolences to singer p jayachandran