'ഞാനും പെട്ടു' എന്ന് മന്ത്രി; രസകരമായ മറുപടി നൽകി ‍ടൊവിനോ; കൈ കൊടുക്കൽ ക്ലബിലെത്തി മന്ത്രി വി ശിവൻകുട്ടിയും

'ഞാനും പെട്ടു' എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

dot image

തിരുവനന്തപുരം‌: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപപന വേദിയിൽ നടന്ന രസകരമായ സംഭവം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമാപന സമ്മേളനത്തിൽ സംസാരിച്ചതിന് ശേഷം തിരികെ ഇരിപ്പിടത്തിലേക്ക് നടന്ന നടന്‍ ആസിഫ് അലിക്ക് കൈകൊടുക്കാൻ ശ്രമിച്ച മന്ത്രിയും എന്നാൽ അത് കാണാതെ നടന്നുപോകുന്ന ആസിഫുമാണ് വീഡിയോയിലുള്ളത്. നടൻ ടൊവിനോയും വീഡിയോയിലുണ്ട്.

'ഞാനും പെട്ടു' എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആസിഫിനെ വിളിച്ച് തൊട്ടടുത്തിരുന്ന ടൊവിനോ തോമസ് മന്ത്രിയെ കാണിച്ച് കൊടുക്കുന്നതും അതിനു ശേഷം നടൻ കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം. ടൊവിനോയ്ക്കും ആസിഫിനും പുറമേ നടനും സംവിധായകനുമായ ബേസിൽ ജോസഫിനേയും മന്ത്രി ടാഗ് ചെയ്തിട്ടുണ്ട്. ഞൊടിയിടയിൽ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ടൊവിനോ തോമസും പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. 'തക്ക സമയത്ത് ഞാൻ ഇടപ്പെട്ടതു കൊണ്ട് രക്ഷപ്പെട്ടു' എന്നാണ് നടൻ കമന്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ബേസിൽ കൈ കൊടുക്കാൻ പോയതും തുടർന്നുണ്ടായ അമളിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

Content Highlights: V Sivankutty funny troll video viral in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us