ആലപ്പുഴയില്‍ പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം; 58കാരന്‍ സുഭാഷ് ചന്ദ്രബോസ് അറസ്റ്റില്‍

പൊന്നാട് വടകാരിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്

dot image

ആലപ്പുഴ: പന്ത്രണ്ടുകാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 58കാരന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്തില്‍ പൊന്നാട് വടകാരിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന പേരില്‍ സമീപിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി വിവരം പറഞ്ഞപ്പോള്‍ കേസെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കും വിധേയയാക്കി. ഒളിവില്‍ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടില്‍ രഹസ്യമായി എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

Content Highlight: A 12 year old girl was sexually assaulted in Alappuzha 58 year old man was arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us