ജാമ്യവ്യവസ്ഥ ലംഘിച്ച് തുര്‍ക്കിയിലേക്ക് യാത്ര; പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്

ഫിറോസിന്റെ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞ പ്രധാനകാര്യം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നായിരുന്നു.

dot image

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്.

യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞ പ്രധാനകാര്യം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നായിരുന്നു.

ഈ വിലക്ക് ലംഘിച്ച് പി കെ ഫിറോസ് വിദേശത്തേക്ക് പോയെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകന്‍ തന്നെയാണ് ഫിറോസ് തുര്‍ക്കിയിലാണെന്ന് പറഞ്ഞത്. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Content Highlights: Arrest warrant for youth league general secretary PK Firos

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us