വയനാട്: സഹകരണ ബാങ്കുകളില്‍ കോൺഗ്രസ് പ്രവർത്തകരുടെ നിയമനത്തിനായി ഇടപെട്ടിട്ടില്ലെന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ വാദം തെറ്റ്. കോൺഗ്രസ് പ്രവർത്തകൻ്റെ മകളെ അർബൻ ബാങ്കിൽ നിയമനത്തിനായി ശുപാർശ ചെയ്യുന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ കത്ത് റിപ്പോർട്ടർ ടി വിക്ക് ലഭിച്ചു.
എംഎൽഎയുടെ സ്വന്തം ലെറ്റർ പാഡിൽ എഴുതിയ കത്താണ് പുറത്തുവന്നത്. ബത്തേരി അർബൻ ബാങ്കിൽ സ്വീപ്പർ തസ്തികയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ മകളെ നിയമിക്കുന്നതിനാനാണ് എംഎൽഎ ആവശ്യപ്പെട്ടത്. 2021ലാണ് കത്തെഴുതിയത്. എൻ എം വിജയൻ്റെ മകൻ ജിജേഷിനെ പിരിച്ചു വിട്ട ഒഴിവിലേക്കായിരുന്നു ഈ നിയമനം.
Content Highlights: IC Balakrishnan recommendation letter out