മലപ്പുറത്ത് ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണൻകുട്ടി

dot image

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞ ആൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ രാത്രി 12.30 നാണ് ആനയിടഞ്ഞത്. തുടർന്ന് മുൻപിലുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണൻകുട്ടി.

Content Highlights: Man wounded on attack by elephant died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us