പത്തനംതിട്ട: ശബരിമല അയ്യപ്പന് സ്വർണ്ണവും വെള്ളിയും നേർച്ചയായി സമ്മാനിച്ച് തെലങ്കാന സ്വദേശി. സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും, വെള്ളി ആനകളുമാണ് കാണിക്കയായി സമർപ്പിച്ചത്. സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് യൂണിറ്റ് ഉടമയുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സമർപ്പിച്ചത്. അക്കാറാം രമേശിന്റെ മകൻ അഖിൽ രാജിന് മെഡിക്കൽ പ്രവേശനം ലഭിച്ചതിനുള്ള നന്ദി സൂചകമായാണ് അയ്യപ്പന് സ്വർണം സമർപ്പിച്ചത്. താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു
ഗാന്ധി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് അഖിൽ രാജ്. പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന തെലങ്കാന സംഘമാണ് ശബരിമലയിൽ എത്തിയത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിനു മുന്നിൽവച്ച് കാണിക്ക ഏറ്റുവാങ്ങി
Content highlights: Bow and arrow made of gold, silver elephants to sabarimala ayyappa, gift from telangana