അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

വൈദികരെ മാത്രം അകത്തേക്ക് കയറ്റിവിട്ടു

dot image

കൊച്ചി: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം. പൊലീസുമായി പ്രതിഷേധക്കാർ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ ​ഗേറ്റ് തകർത്ത് അകത്ത് കയറാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൈദികരെ മാത്രം അകത്തേക്ക് കയറ്റിവിട്ടു.

കുർബാന തർക്കവുമായി ബന്ധപ്പെട്ട് 21 വൈദികരെ ബലം പ്രയോ​ഗിച്ച് നീക്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം നടത്തിയ 21 വൈദികരെയാണ് പുലർച്ചെ പൊലീസ് എത്തി ബിഷപ്പ് ഹൗസിൽ നിന്ന് ബലം പ്രയോഗിച്ചു നീക്കിയത്. വലിച്ചിഴച്ചാണ് വൈദികരെ പുറത്തെത്തിച്ചത്. പൊലീസ് മർദിച്ചുവെന്നും കൈകൾക്കും കാലിനും പരിക്കേറ്റെന്നും വൈദികർ ആരോപിച്ചു.


ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ബിഷപ്പ് ഹൗസിന് മുൻപിൽ തമ്പടിച്ചിരിക്കുന്നത്. പ്രതിഷേധക്കാരുമായി ഡിസിപി അശ്വതി ജിജി ബിഷപ്പ് ഹൗസിൽ എത്തി ചർച്ച നടത്തിവരികയാണ്.

Content Highlight: Clashes at Angamaly Archdiocese Headquarters

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us