പത്തനംതിട്ട പീഡനം; അറസ്റ്റിലായവരുടെ എണ്ണം 20 ആയി

മൂന്ന് പേര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്. റാന്നിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ആറ് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. നവ വരന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്ന് പേര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കായിക താരമായ പെണ്‍കുട്ടി തുടര്‍ച്ചയായ പീഡനത്തിന് ഇരയായെന്ന് പുറത്തുവന്നത്.

2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇയാള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടര്‍ന്നു. ഇതിന് ശേഷം ഇയാള്‍ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം.

പ്രതികളില്‍ മിക്കവരും 20നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നും വിവരമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

Content Highlights: pathanamthitta case 20 accused are arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us