സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ മാധ്യമ അവാർഡ് ആർ റോഷിപാലിന്

നടിയെ ആക്രമിച്ച കേസിലെ നിർണായക വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം

dot image

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആർ റോഷിപാലിന്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായക വാർത്തകൾ പരിഗണിച്ചാണ് അവാർഡ്.

മികച്ച സിനിമയ്ക്കുള്ള അവാർഡ് കുറിഞ്ഞിയ്ക്ക് ലഭിച്ചു. മികച്ച നടനായി മുറയിലെ അഭിനയത്തിന് അനുജിത്തിനേയും ഭീമനർത്തകിയിലെ അഭിനയത്തിന് മികച്ച നടിയായി ശാലു മേനോനേയും തെരഞ്ഞെടുത്തു 18 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും ഭക്ഷ്യമന്ത്രി ജി.ആർ അനിലും ചേർന്ന് അവാർഡുകൾ സമ്മാനിക്കുമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ പ്രസിഡണ്ട് വാഴൂർ സോമനും ജനറൽ സെക്രട്ടറി ഗോപൻ സാഗരിയും അറിയിച്ചു.

നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ലയൺസ് ക്ലബ് മീഡിയ അവാർഡ്, പ്രേം നസീർ സുഹൃത്ത് സമിതി പുരസ്കാരം, ഹ്യൂമൻ റൈറ്റ്സ് ഫോറം അവാർഡ്, സർഗ്ഗാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ റോഷിപാലിന് ലഭിച്ചിട്ടുണ്ട്.

Content highlights: South Indian Film Association Media Award to R Roshipal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us