സ്വകാര്യദൃശ്യങ്ങൾ കൈക്കലാക്കി വൈദികനെ ഹണി ട്രാപ്പിലാക്കി; രണ്ടുപേർ അറസ്റ്റിൽ

സ്വകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പലായി ജോലിചെയ്യുകയാണ് വൈദികൻ

dot image

വൈക്കം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് പിടിയിലായത്. വൈക്കം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സ്വകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പലായി ജോലിചെയ്യുകയാണ് വൈദികൻ. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. ശേഷം ഇവർ ഇദ്ദേഹത്തെ വീഡിയോകാൾ വിളിക്കുകയും സ്വകാര്യദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽ നിന്ന് പണം തട്ടുകയായിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വൈദികൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ് ഐമാരായ ജയകൃഷ്ണൻ, കുര്യൻ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: two people arrested in honey trap case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us