ചില കാര്യങ്ങളിൽ വ്യക്തത കുറവ്; എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി

സാമ്പത്തിക ആരോപണങ്ങൾ അടക്കം ഉയർന്നപ്പോൾ പ്രഖ്യാപിച്ച അന്വേഷണത്തിന്മേൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സമർപ്പിച്ച റിപ്പോർട്ടാണ് മടക്കിയത്

dot image

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത. സാമ്പത്തിക ആരോപണങ്ങൾ അടക്കം ഉയർന്നപ്പോൾ പ്രഖ്യാപിച്ച അന്വേഷണത്തിന്മേൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സമർപ്പിച്ച റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ മടക്കിയത്.

ചില കാര്യങ്ങളിൽ റിപ്പോർട്ടിൽ വ്യക്തത കുറവുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടി. വ്യക്തത കുറവുള്ള ഭാഗങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു. എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്.

പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലാണ് എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയതുവഴി വലിയ രീതിയിൽ സാമ്പത്തിക സഹായം, ആഡംബര വീട് പണിതത്തിൽ ക്രമക്കേട്, ഫ്ലാറ്റ് വാങ്ങി ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റു, എസ്പി ക്യാമ്പിലെ മരംകുറിയിൽ പങ്ക് തുടങ്ങിയവയായിരുന്നു എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ. അജിത് കുമാർ കൊടും ക്രിമിനലാണെന്നും അൻവർ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി തന്നെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്മേൽ നടത്തിയ അന്വേഷണത്തിലാണ് എം ആർ അജിത് കുമാറിന് ഉദ്യോഗസ്ഥർ ക്ലീൻ ചിറ്റ് നൽകിയത്. എം ആർ അജിത് കുമാറിനെതിരായ സ്വർണക്കടത്ത് ആരോപണം തെറ്റെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ആഡംബര വീട് നിർമാണം സർക്കാരിനെ അറിയിച്ചിരുന്നു. ഫ്ലാറ്റ് വിറ്റതിൽ ക്രമക്കേടില്ല. മരംമുറിയിൽ അജിത് കുമാറിന് പങ്കില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: Vigilance clean chit report ADGP Ajithkumar didnt get accpeted

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us