തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

തിരുവനന്തപുരം: തമ്പാനൂരിൽ യുവതിയെയും യുവാവിനെയും മരിച്ച‌ നിലയിൽ കണ്ടെത്തി. തമ്പാനുർ ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ സൗഹ്യദത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. രണ്ട് ദിവസം മുൻപാണ് കുമാരൻ ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് രാവിലെ കുമാരൻ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോഴാണ് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ റൂം തുറക്കാൻ ശ്രമിച്ചു. എന്നാൽ തുറക്കാതെ വന്നപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി കൊലപ്പെടുത്തിയ ശേഷം കുമാരൻ ജീവനൊടുക്കിയതാവാം എന്നാണ് കണ്ടെത്തൽ. കൊലപാതക സാധ്യതയുള്ളതിനാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളു.

Content highlight- A young woman and a young man were found dead in a lodge in Thampanoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us